Come on , let us climb

Monday, 18 October 2010

മരുഭൂമിയിലെ തേനരുവി...

അല്‍ക്കൊബാറിനടുത്ത ചോക്കോബാറിലെ അല്‍മുത്ത നജ്ജിസ് അരുവി...അല്ല പിന്നയോ  നമ്മുടെ അതിരപ്പിള്ളിയാകുന്നു...

Wednesday, 23 June 2010

ഈ വിഭവം മാത്രം ചോദിക്കരുതേ !!!/ Never order this item please....

(ചിത്രം ക്ലിക്കി ആസ്വദിക്കു)/Click the pix and njaay!!

താങ്കള്‍ ഇപ്പോള്‍ ലണ്ടനിലേക്ക് പറന്നുകൊണ്ടിരിക്കുകയാണ്...
ദയവായി ഈ വിഭവം മാത്രം ചോദിക്കരുതെ !!!

You are flying to London and thank you for NOT ordering this item ! !

Sunday, 30 May 2010

നടുവഴിയിലെ നങ്കൂരം/ Anchored on a main road !



കോഴിക്കോട്ടെ നടുവഴിയില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു കാഴ്ച്ചയാണ് നാം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്....

Sunday, 28 February 2010

വന്നാട്ടെ, ബിജാപ്പൂരിലേക്ക് !

രണ്ടായിരത്തിലോ രണ്ടായിരത്തി ഒന്നിലോ എന്റെ മുതലാളി എന്നെ ബിജാപ്പുര്‍ എന്ന  സ്ഥലത്ത് പറഞയച്ചപ്പോള്‍ ആ പണി തീര്‍ത്ത് മടങിവരികയെന്ന ലക്ഷ്യമെ എനിക്കുണ്ടായിരുന്നുള്ളു. പക്ഷെ  അത് കഴിഞപ്പോള്‍ നഗരം ചുറ്റിയ എനിക്ക് ഒരു കോളടിച്ചു. ഓസിനു മുകളിലുള്ള കാഴ്ച്ചയും അനുഭവവും ഉണ്ടായി.
ഇനി കഥ
ബിജാപ്പുര്‍ വിജയ പുരെ എന്ന കന്നട പേരില്‍ നിന്നുണ്ടായതെത്രെ!
ബിജാപ്പുര്‍ (ഇന്നത്തെ കര്‍ണ്ണാടകയില്‍)  സുല്‍ത്താനായിരുന്ന മുഹമ്മദ് ആദില്‍ ഷാ (1627-55) യുടെ ശവകുടീരം ആണത്. 1659ല്‍ യാക്വൂബ് ദലൂല്‍ എന്ന ശില്‍പ്പ കലാ വിദഗ്ധന്‍ രൂപ കല്‍പ്പന ചെയ്ത ഈ കെട്ടിടത്തിനു നിങള്‍ക്ക് ചിത്രത്തില്‍ കാണാവുന്നത് പോലെ സമ ചതുരാകൃതിയാണ്(ഏകദേശം 50 മീറ്റര്‍) അതിനു മുകളില്‍ ഒരു താഴിക ക്കുടം കമഴ്തി വെച്ചിരിക്കുകയാണ്( 37.9 മിറ്റര്‍ വ്യാസം) . ഈ കുംഭത്തെ താങി നിറുത്തുവാന്‍ തൂണുകള്‍ ഒന്നുമില്ല എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. അതുകോണ്ടുതന്നെ ഈ വിഭാഗത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ (രണ്ടാമത്തെ) താഴിക ക്കുടങളില്‍ ഒന്നായി എണ്ണപ്പെടുന്നു. നാം കല്ല്യാണ മണ്ഡപങളില്‍ കാണുന്നതു പൊലെ ഈ ഗോപുരത്തിനകത് വൃത്താകൃതിയില്‍ ഒരു ബാല്‍ക്കണി ഉണ്ട്.(വിസ്പറിങ്  ഗാലറി). ഇവിടെ നിന്ന് ഒരു ശബ്ദമുണ്ടാക്കിയാല്‍ അത് ഈ വലിയ കെട്ടിടത്തിലെ എല്ലായിടത്തും കേള്‍ക്കാം എന്നു മാത്രമല്ല അത് പ്രതിധ്വൊനിക്കയും ചെയ്യും ( പത്തോളം പ്രാവശ്യം!!) .   പുറത്ത് കാണുന്ന മിനാരങളില്‍ കൂടി (7/8 നില) മുകളിലെ ഈ ഗാലെറിയില്‍ പ്രവേശിക്കാം. സുല്‍ത്താന്റെ കാലത്ത് സംഗീതജ്ഞര്‍ മുകളിലിരുന്ന് ഗാനമാലപിക്കുമ്പോള്‍  നര്‍ത്തകികള്‍ താഴെ അതിനനുസരിച്ച്  നൃത്തച്ചുവടുകള്‍ വെക്കുമായിരുന്നു.
ഇന്നും വരുന്ന  ട്യുറിസ്റ്റുകള്‍ ഇവിടെ ചൂളമടിച്ചും പാട്ടുപാടിയും ഇവിടുത്തെ “ശബ്ദ സംവിധാനം“ പരിശോധിക്കാറുണ്ട് !


ബംഗളൂരുവില്‍(ഏകദേശം600 കി.മി) നിന്നും ഹൈദരാബാദില്‍(ഏകദേശം 400 കി.മി) നിന്നും അകലെയായതിനാല്‍ അര്‍ഹിക്കുന്ന ടുറിസ്റ്റു പ്രവാഹം ഇല്ല എന്നു തന്നെ പറയാം. പിന്നെ നമ്മുടെ ബഹുമാനപ്പെട്ട ടെല്‍ഗി അവറ്കള്‍ ഈ നാടിനടുത്താണ് ജനിച്ചത്!( ആ സ്ഥലത്തിന്റെ പേരാണ് ടെല്‍ഗി).നല്ല അനാര്‍ ഇവിടെ കിട്ടും. നഗരം മുഴുവനും നശിക്കപ്പെട്ട ചരിത്ര സ്മാരകങളുടെ കൂംബാരമാണ്. അന്ത കാലത്ത് രാജക്കന്മാരില്‍ നിന്നും സൌജന്യമായി ജീവിത സൌകര്യങള്‍ ലഭിച്ചിരുന്നവര്‍ പിന്നിട് മടിയന്മാരായിത്തീരുകയും ഉള്ള സ്വത്തുക്കളെല്ലാം വിറ്റു തീര്‍ന്നപ്പോള്‍ കൂലിപ്പണിക്ക് പോകുകയും ചെയ്യുന്ന കാഴ്ച്ച എനിക്കു കാണാന്‍ കഴിഞിരുന്നു...(പിന്നെ അന്ന് ബ്ലോഗിനെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു പത്ത് കൊല്ലതെ പോസ്റ്റിങിനുള്ള വഹ അവിടന്നു സമ്പാദിക്കാമായിരുന്നു!!!) ഇപ്പൊള്‍ പഴയ ആല്‍ബത്തില്‍ നിന്നു മുകളിലെ ചിത്രം കിട്ടിയപ്പോള്‍ ഒന്നു പോസ്റ്റിയതാണ്...


പിന്നെ ഉള്ള കാര്യം പറയാമല്ലോ എനിക്കു  വാങ്മയചിത്രങളൊന്നും വരക്കാന്‍ അറിയില്ല മുകളിലെ എന്റെ വിവരങള്‍ കൊണ്ട് നിങള്‍ക്ക് വിസ്പറിങ് ഗാലറിയെ പറ്റി വിവരമൊന്നും അത്ര പിടി കിട്ടി കാണില്ല..അതു പരിഹരിക്കാന്‍ നിങളെ ഞാന്‍ അങോട്ട് കൊണ്ടുപോകാം,എന്താ
(കടപ്പാട്:സോണിക് വണ്ടേര്‍സ്.ഓര്‍ഗ്)


ഇനി വേറേ ഒരിടത്ത്വച്ച് കണ്ടുമുട്ടുന്നത് വരെ നമസ്കാരം.. വായിച്ചവര്‍ അഫിപ്രായം പറയണെ!