രണ്ടായിരത്തിലോ രണ്ടായിരത്തി ഒന്നിലോ എന്റെ മുതലാളി എന്നെ ബിജാപ്പുര്‍ എന്ന സ്ഥലത്ത് പറഞയച്ചപ്പോള് ആ പണി തീര്‍ത്ത് മടങിവരികയെന്ന ലക്ഷ്യമെ എനിക്കുണ്ടായിരുന്നുള്ളു. പക്ഷെ അത് കഴിഞപ്പോള്‍ നഗരം ചുറ്റിയ എനിക്ക് ഒരു കോളടിച്ചു. ഓസിനു മുകളിലുള്ള കാഴ്ച്ചയും അനുഭവവും ഉണ്ടായി.
ഇനി കഥ
ബിജാപ്പുര്‍ വിജയ പുരെ എന്ന കന്നട പേരില്‍ നിന്നുണ്ടായതെത്രെ!
ബിജാപ്പുര്‍ (ഇന്നത്തെ കര്‍ണ്ണാടകയില്‍) സുല്‍ത്താനായിരുന്ന മുഹമ്മദ് ആദില്‍ ഷാ (1627-55) യുടെ ശവകുടീരം ആണത്. 1659ല്‍ യാക്വൂബ് ദലൂല്‍ എന്ന ശില്‍പ്പ കലാ വിദഗ്ധന്‍ രൂപ കല്‍പ്പന ചെയ്ത ഈ കെട്ടിടത്തിനു നിങള്‍ക്ക് ചിത്രത്തില്‍ കാണാവുന്നത് പോലെ സമ ചതുരാകൃതിയാണ്(ഏകദേശം 50 മീറ്റര്‍) അതിനു മുകളില്‍ ഒരു താഴിക ക്കുടം കമഴ്തി വെച്ചിരിക്കുകയാണ്( 37.9 മിറ്റര്‍ വ്യാസം) . ഈ കുംഭത്തെ താങി നിറുത്തുവാന്‍ തൂണുകള്‍ ഒന്നുമില്ല എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. അതുകോണ്ടുതന്നെ ഈ വിഭാഗത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ (രണ്ടാമത്തെ) താഴിക ക്കുടങളില് ഒന്നായി എണ്ണപ്പെടുന്നു. നാം കല്ല്യാണ മണ്ഡപങളില് കാണുന്നതു പൊലെ ഈ ഗോപുരത്തിനകത് വൃത്താകൃതിയില്‍ ഒരു ബാല്‍ക്കണി ഉണ്ട്.(വിസ്പറിങ് ഗാലറി). ഇവിടെ നിന്ന് ഒരു ശബ്ദമുണ്ടാക്കിയാല് അത് ഈ വലിയ കെട്ടിടത്തിലെ എല്ലായിടത്തും കേള്‍ക്കാം എന്നു മാത്രമല്ല അത് പ്രതിധ്വൊനിക്കയും ചെയ്യും ( പത്തോളം പ്രാവശ്യം!!) . പുറത്ത് കാണുന്ന മിനാരങളില് കൂടി (7/8 നില) മുകളിലെ ഈ ഗാലെറിയില്‍ പ്രവേശിക്കാം. സുല്‍ത്താന്റെ കാലത്ത് സംഗീതജ്ഞര്‍ മുകളിലിരുന്ന് ഗാനമാലപിക്കുമ്പോള്‍ നര്‍ത്തകികള്‍ താഴെ അതിനനുസരിച്ച് നൃത്തച്ചുവടുകള്‍ വെക്കുമായിരുന്നു.
ഇന്നും വരുന്ന ട്യുറിസ്റ്റുകള് ഇവിടെ ചൂളമടിച്ചും പാട്ടുപാടിയും ഇവിടുത്തെ “ശബ്ദ സംവിധാനം“ പരിശോധിക്കാറുണ്ട് !
ബംഗളൂരുവില്‍(ഏകദേശം600 കി.മി) നിന്നും ഹൈദരാബാദില്‍(ഏകദേശം 400 കി.മി) നിന്നും അകലെയായതിനാല്‍ അര്‍ഹിക്കുന്ന ടുറിസ്റ്റു പ്രവാഹം ഇല്ല എന്നു തന്നെ പറയാം. പിന്നെ നമ്മുടെ ബഹുമാനപ്പെട്ട ടെല്‍ഗി അവറ്കള്‍ ഈ നാടിനടുത്താണ് ജനിച്ചത്!( ആ സ്ഥലത്തിന്റെ പേരാണ് ടെല്‍ഗി).നല്ല അനാര്‍ ഇവിടെ കിട്ടും. നഗരം മുഴുവനും നശിക്കപ്പെട്ട ചരിത്ര സ്മാരകങളുടെ കൂംബാരമാണ്. അന്ത കാലത്ത് രാജക്കന്മാരില് നിന്നും സൌജന്യമായി ജീവിത സൌകര്യങള്‍ ലഭിച്ചിരുന്നവര് പിന്നിട് മടിയന്മാരായിത്തീരുകയും ഉള്ള സ്വത്തുക്കളെല്ലാം വിറ്റു തീര്‍ന്നപ്പോള്‍ കൂലിപ്പണിക്ക് പോകുകയും ചെയ്യുന്ന കാഴ്ച്ച എനിക്കു കാണാന്‍ കഴിഞിരുന്നു...(പിന്നെ അന്ന് ബ്ലോഗിനെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു പത്ത് കൊല്ലതെ പോസ്റ്റിങിനുള്ള വഹ അവിടന്നു സമ്പാദിക്കാമായിരുന്നു!!!) ഇപ്പൊള്‍ പഴയ ആല്‍ബത്തില്‍ നിന്നു മുകളിലെ ചിത്രം കിട്ടിയപ്പോള്‍ ഒന്നു പോസ്റ്റിയതാണ്...
പിന്നെ ഉള്ള കാര്യം പറയാമല്ലോ എനിക്കു വാങ്മയചിത്രങളൊന്നും വരക്കാന്‍ അറിയില്ല മുകളിലെ എന്റെ വിവരങള് കൊണ്ട് നിങള്‍ക്ക് വിസ്പറിങ് ഗാലറിയെ പറ്റി വിവരമൊന്നും അത്ര പിടി കിട്ടി കാണില്ല..അതു പരിഹരിക്കാന്‍ നിങളെ ഞാന്‍ അങോട്ട് കൊണ്ടുപോകാം,എന്താ
(കടപ്പാട്:സോണിക് വണ്ടേര്‍സ്.ഓര്‍ഗ്)
ഇനി വേറേ ഒരിടത്ത്വച്ച് കണ്ടുമുട്ടുന്നത് വരെ നമസ്കാരം.. വായിച്ചവര്‍ അഫിപ്രായം പറയണെ!
18 comments:
കഴിഞ തവണ മലബാറിലെ ഒരു വഴിയോരക്കാഴ്ച കാണിച്ചു തന്നപ്പോ ഇത്തവണ നിങളെ കൊണ്ടുപോകുന്നത് ബീജാപ്പൂരിലേക്കാണ്..വരൂട്ടൊ..
Chalo Chalo Bijappur...
നല്ലൊരു സ്ഥലം പരിചയപ്പെടുത്തിയതിന് നന്ദി.
ബീജാപൂര്‍ വിവരണം നന്നായി.. ഇതു കര്‍ണ്ണാടകയില്‍ എവിടെയാ? എത്തിച്ചേരാനുള്ള വഴികൂടിയുണ്ടെങ്കില് നന്നായിരിന്നു...
കൊള്ളാം.. അല്പം കൂടി നന്നാക്കാമായിരുന്നു..
വായിച്ചു. കണ്ടു. അതെ. ഒന്ന് കൂടി മെച്ചപ്പെടുത്താം
ഹാ..ഹാ..വണ്ടർ ഫുൾ,
ഇത് പോലെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന എത്രയോ ചരിത്രസ്മാരകങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്.., നല്ല ഒരു അറിവും അതിനോടൊപ്പം കാഴ്ചയും അനുഭവഭേദ്യമാക്കിത്തന്നതിനു നന്ദി..തുടരുക..എല്ലാ ഭാവുകങ്ങളും..
ente "afipraayam" inna pidicho..
ee sthalam parichayapeduthiyathinu nanni...
ഗെഡി ,ഇത് ആലീസ് ഇൻ വണ്ടർലാന്റ് എന്ന കണക്കായി പോയി കേട്ടൊ..
ബീജാപൂർ എന്നസ്ഥലനാമം ഒന്നു സ്പ്ലിറ്റ് ചെയ്തുവായ്ച്ചപ്പോൾ ഉള്ളിൽ ചിരിയൂറിയെങ്കിലും അതൊരുചരിത്രസ്മാരകമാണെന്ന് ഇപ്പോഴാണ് മനസ്സിലായത് കേട്ടൊ..
ബിജാപ്പൂരിനെ പരിചയപ്പെടുത്തിയതു നന്നായി.
ഞാൻ പലതവണ പൊയിട്ടുള സ്ഥലമാണ്.
പക്ഷേ, ദൂരം മാത്രമല്ല കൊടും ചൂട്, വൃത്തിയില്ലായ്മ ഇവ കൂടി ബിജാപ്പൂരിനെ സഞ്ചാരികളിൽ നിന്നകറ്റുന്ന ഘടകങ്ങളാണ്.
ഒരു കഥ പറയാനുണ്ട്, ബിജാപ്പൂരിനെപ്പറ്റി. പിന്നെ പറയാം.
ഒ.ടോ. ബിലാത്തിച്ചേട്ടാ...
ബീജാപ്പൂരല്ല, ബിജാപ്പൂർ!
കുമാരന് ജി
നന്ദി.കൈ നീട്ടത്തിനു..
നഫീസ്
നന്ദി.തരാം
മനോരാജ്
നന്ദി.കുറച്ചു കൂടി നന്നക്കാമായിരുന്നു എന്ന അഭിപ്രായം വായിച്ചു പക്ഷെ കണ്ഫ്യുഷ്യസ് ആയി..എന്ത് ഗോള്‍ഗുംബസ്/എന്റെ പോസ്റ്റിങ്?
പി.ബി.ബഷീര്‍ ജി
നന്ദി
കംബര്‍ ജി
നന്ദി
ഇന്റിമെറ്റ് അപരിചിതന്
നന്ദി
ബിലാത്തിജി
അപ്പോള്‍ പോസ്റ്റ് വായിച്ചില്ലെന്ന് മനസ്സിലായി!
പിന്നെ കയ്യില്‍ കിട്ടിയതൊന്നും സ്പിലിറ്റ് ചെയ്യരുത്..കുഴപ്പമാകും!
ഡോ.ജയന് ജി
നന്ദി.തിരുത്തിയിട്ടുണ്ട് കേട്ടൊ,
സിലബസിനു പുറത്ത് നിന്നൊരു ചോദ്യം അവിടേയാണോ പഠിച്ചിരുന്നത്?
അല്ലേയല്ല!
ഞാൻ പഠിച്ചതൊക്കെ കേരളത്തിൽ തന്നെ.
പക്ഷേ കർണാടകത്തിൽ പഠിപ്പിച്ചിരുന്നു.
കുറച്ചു നാൾ എം.ഡിയ്ക്കു ക്ലാസെടുക്കാൻ ബിജാപ്പൂരിൽ പോയിട്ടുണ്ട്.
ബിജാപ്പൂർ.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചരിത്രസ്മാരകത്തെക്കുറിച്ച് കേൾക്കൂന്നത്..
പരിചയപ്പെടുത്തിയതിന് വളരെ നന്ദി...
ബിജാപ്പുര്‍ പോകുന്നില്ലെ?
വേനല്ക്കാലമായില്ലെ?
പുതിയൊരു സ്ഥലത്തിനെ പറ്റി അറിവ് നല്‍കിയതിനു നന്ദി..
കൊള്ളാമല്ലോ താഴികക്കുടം ..!!
വിസ്പറിങ് ഗാലറിയെ പറ്റി പറഞ്ഞപ്പോഴാ ഇത് പോലെ വേറൊരു സംഗതി ഓര്‍മ്മ വന്നത്. ഹൈദ്രാബാദിലെ ഗോള്കോണ്ട ഫോര്‍ട്ടില്‍ ഒരു ഭിത്തിയില്‍ ചേര്‍ന്ന് നിന്ന് രഹസ്യം പറഞ്ഞാല്‍ അതിനു എതിര് വശത്തുള്ള ഭിത്തിയില്‍ കേള്‍ക്കാം. ഭിത്തി തമ്മില്‍ ബന്ധമൊന്നും ഇല്ല താനും!!
valare nalla vivaranam....
നല്ല പോസ്റ്റ്...ബിജാപൂരിനെകുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം..
Post a Comment